Thursday 30 June 2011


30 June 2011

സത്യത്തെ മറച്ചു പിടിക്കുന്നത്‌ ഭീരുത്വം : ഹാദിയ

നുണകള്‍ മാത്രം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതും സത്യത്തെ മറച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതുമായ ചില അല്‍പന്മാരുടെ നിലപാട്‌ ഭീരുത്വവും ബുദ്ധിശൂന്യവുമാണെന്ന്‌ ഹാദിയ (ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ഇസ്‌ലാമിക്‌ ആക്‌ടിവിറ്റീസ്‌). പശ്ചിമാഫ്രിക്കന്‍ രാഷ്‌ട്രമായ സെനഗലിന്റെ തലസ്ഥാനമായ ഡക്കാറില്‍ ജൂണ്‍ 6,7,8 തിയ്യതികളില്‍ നടന്ന അന്താരാഷ്‌ട്ര മുസ്‌ലിം പണ്ഡിത സമ്മേളനത്തില്‍ ഡോ.ബഹാഉദ്ദീന്‍ നദ്‌വി പങ്കെടുത്തു എന്നത്‌ നുണയാണെന്നും സമ്മേളനത്തിലേക്ക്‌ ക്ഷണിച്ച്‌ കൊണ്ടുള്ള കത്ത്‌ പോലും അദ്ദേഹത്തിന്‌ കിട്ടിയിട്ടില്ലെന്നും മര്‍കസ്‌ മീഡിയാ ഫോറം എന്ന ഒരു സംഘം ആളുകള്‍ ഒരു ദിനപത്രത്തില്‍ നല്‍കിയ വാര്‍ത്തയോട്‌ പ്രതികരിക്കുകയായിരുന്നു ഹാദിയ. 


തങ്ങളെപ്പോലെ നുണ മാത്രം പറയുന്നവരാണ്‌ എല്ലാവരുമെന്ന ഇത്തരക്കാരുടെ ചിന്താഗതി സമൂഹത്തിന്‌ തന്നെ ഭീഷണിയാണ്‌. ഏതു പട്ടാപ്പകലും സത്യത്തെ മറച്ചു പിടിക്കാനുള്ള ചിലയാളുടെ അഹങ്കാരപൂര്‍ണമായ ധാര്‍ഷ്‌ട്യത്തെയാണിത്‌ സൂചിപ്പിക്കുന്നത്‌. എല്ലാം തങ്ങളുടെ കൈയിലാണെന്ന വല്യേട്ടന്‍ മനോഭാവവും മാപ്പര്‍ഹിക്കാത്ത ഹുങ്കുമാണ്‌ ഇവരുടേത്‌.  തെറ്റിദ്ധരിക്കപ്പെട്ട ശുദ്ധ മനസ്‌കരുടെ അറിവിലേക്കായി സമ്മേളന ഭാരവാഹികളുടെ ക്ഷണക്കത്തടങ്ങിയ രേഖകളും സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫോട്ടോയും താഴെ കൊടുക്കുന്നു








Latest Evidence Of ''Karanthuri Fithna''

വിശ്വാസികള്‍ ആത്മീയതയിലൂന്നിയ ജീവിതം നയിക്കണം: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍




തിരൂരങ്ങാടി : സമൂഹത്തില്‍ വളര്‍ന്നു വരുന്ന ജീര്‍ണ്ണതകളെ പ്രതിരോധിക്കാന്‍ വിശ്വാസിസമൂഹം ധാര്‍മ്മികമൂല്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ ആത്മീയതയിലൂന്നിയ ജീവിതം നയിക്കണമെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍. ഇന്ന്‌ ഏറെ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മീയതയുടെ യഥാര്‍ത്ഥ വശങ്ങള്‍ മനസ്സിലാക്കാനും ജനങ്ങള്‍ ശ്രമിക്കണം. ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റി ഹിദായ നഗറില്‍ സംഘടിപ്പിച്ച മിഅ്‌റാജ്‌ ദിന ദുആ സമ്മേളനത്തിന്റെ സമാപന സംഗമം ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ധര്‍മനിഷ്‌ഠമായ ജീവിതമാണ്‌ മനുഷ്യനെ വിജയത്തിലേക്കു നയിക്കുകയെന്നും യുവതലമുറയുടെ തീരാത്ത സമസ്യകള്‍ക്ക്‌ ആത്മീയത മാത്രമാണ്‌ പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ദാറുല്‍ഹുദാ വൈസ്‌ പ്രസിഡണ്ട്‌ എസ്‌. എം. ജിഫ്‌രി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്‌ത വൈസ്‌ പ്രസിഡണ്ട്‌ സി.കോയക്കുട്ടി മുസ്‌ലിയാര്‍ ദിക്‌ര്‍ ദുആക്ക്‌ നേതൃത്വം നല്‍കി. എസ്‌.വൈ.എസ്‌. സംസ്ഥാന സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മിഅ്‌റാജ്‌ ദിന പ്രഭാഷണം നടത്തി.
അസര്‍ നമസ്‌കാരാനന്തരം നടന്ന ഖുര്‍ആന്‍ പാരായണത്തിനും സ്വലാത്ത്‌-ദുആ മജ്‌ലിസിനും വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. എസ്‌.എം ജിഫ്‌രി തങ്ങള്‍ കക്കാട്‌, സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി കടലുണ്ടി, അത്തിപ്പറ്റ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.എസ്‌ സൈതലവി കോയ തങ്ങള്‍ ജമലുല്ലൈലി വെളിമുക്ക്‌, സയ്യിദ്‌ അഹ്‌മദ്‌ ജിഫ്‌രി തങ്ങള്‍ മമ്പുറം, വി.പി അബ്‌ദുള്ള കോയ തങ്ങള്‍ മമ്പുറം, , സി.എച്ച്‌ ബാപുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍ വാണിയന്നൂര്‍, കെ.ടി ബശീര്‍ ബാഖവി, സൈതാലിക്കുട്ടി ഫൈസി കോറാട്‌, കാടേരി മുഹമ്മദ്‌ മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ്‌ ഫൈസി ഇരുമ്പുഴി, പി.എം മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ വെളിമുക്ക്‌, കെ.എം.സൈതലവി ഹാജി കോട്ടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സ്വാഗതവും യു.ശാഫി ഹാജി ചെമ്മാട്‌ നന്ദിയും പറഞ്ഞു.

28 June 2011

ദാറുല്‍ഹുദാ ദുആ സമ്മേളനം നാളെ (29-6-2011)

തിരൂരങ്ങാടി : മിഅ്‌റാജ്‌ ദിനത്തോടനുബന്ധിച്ച്‌ വര്‍ഷം തോറും ദാറുല്‍ ഹുദായില്‍ നടത്താറുളള ദിക്‌റ്‌ ദുആ സമ്മേളനം ഇന്ന്‌ ഹിദായ നഗരിയില്‍ നടക്കും. വൈകീട്ട്‌ നാല്‌ മണിക്ക്‌ നടക്കുന്ന ഖുര്‍ആന്‍ പാരായണത്തിനും സ്വലാത്ത്‌-ദുആ മജ്‌ലിസിനും വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.  മഗ്‌രിബ്‌ നമസ്‌കാരാനന്തരം നടക്കുന്ന ദിക്‌ര്‍ ദുആ സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ.ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആധ്യക്ഷം വഹിക്കും. അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മിഅ്‌റാജ്‌ ദിന പ്രഭാഷണം നടത്തും.  തുടര്‍ന്ന്‌ നടക്കുന്ന ദിക്‌ര്‍ ദുആ മജ്‌ലിസിന്‌ സമസ്‌ത വൈസ്‌ പ്രസിഡണ്ട്‌ സി.കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 

എസ്‌.എം ജിഫ്‌രി തങ്ങള്‍ കക്കാട്‌, സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി കടലുണ്ടി, കെ.പി.എസ്‌ സൈതലവി കോയ തങ്ങള്‍ ജമലുല്ലൈലി വെളിമുക്ക്‌, സയ്യിദ്‌ അഹ്‌മദ്‌ ജിഫ്‌രി തങ്ങള്‍ മമ്പുറം, വി.പി അബ്‌ദുള്ള കോയ തങ്ങള്‍ മമ്പുറം, അത്തിപ്പറ്റ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, സി.എച്ച്‌ ബാപുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍ വാണിയന്നൂര്‍, കെ.ടി ബശീര്‍ ബാഖവി, സൈതാലിക്കുട്ടി ഫൈസി കോറാട്‌, കാടേരി മുഹമ്മദ്‌ മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ്‌ ഫൈസി ഇരുമ്പുഴി, പി.എം മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ വെളിമുക്ക്‌ തുടങ്ങിയവര്‍ സംബന്ധിക്കും. 

മിഅ്റാജ് ദിന പ്രഭാഷണം


കേശ വിവാദം: സംശയം തീര്‍ക്കല്‍ സൂക്ഷിപ്പുകാരുടെ ബാധ്യതയെന്ന്‌ ഡോ. അലി ജുമുഅ

കോഴിക്കോട്‌ : താന്‍ സംബന്ധിച്ച സമ്മേളന വേദിയില്‍ വെച്ച്‌ അറബ്‌ സഹോദരന്‍ കൈമാറിയ മുടി സ്വീകരിക്കാനോ നിരാകരിക്കാനോ തന്റെ സാന്നിധ്യം തെളിവാകില്ലെന്നും മുടിക്ക്‌ തന്റെ അംഗീകാരമുണ്ടെന്ന പ്രചരണം തെറ്റാണെന്നും ഈജിപ്‌ത്‌ ഗ്രാന്റ്‌ മുഫ്‌ത്തി ഡോ. അലി ജുമുഅ പ്രസ്‌താവിച്ചു.

ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നടന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക സമ്മേളനാനന്തരം പ്രമുഖ പണ്ഡിതന്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിയുമായി അഭിപ്രായം പങ്കുവെക്കുകയായിരുന്നു ഡോ. അലി ജുമുഅ. നബി(സ്വ)യുടെ മുടിയാണോ എന്ന്‌ സംശയമുള്ള സാഹചര്യത്തില്‍ മുടിക്ക്‌ നിഴലുണ്ടോ എന്ന്‌ ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളന വേദിയില്‍ അലി ജുമുഅ ഉണ്ടായിരുന്നതും അദ്ദേഹം ഇതിനെ എതിര്‍ത്ത്‌ സംസാരിക്കാത്തതും തത്‌പര കക്ഷികള്‍ വലിയ തെളിവായി തെരുവ്‌ തോറും പ്രചരിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ഡോ. അലി ജുമുഅയുടെ ഈ പ്രസ്‌താവന. ഈജിപ്‌തിലെ മസ്‌ജിദ്‌ ഹുസൈനിയിലെ തിരുകേശം ഇപ്രകാരം ഞങ്ങള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായാണ്‌ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സെനഗലിലെത്തിയത്‌.

ദുബൈ SKSSF മിഅ്റാജ് പ്രഭാഷണം

ദുബൈ : ദുബൈ SKSSF സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന മിഅ്റാജ് പ്രഭാഷണം ജൂലൈ വെള്ളിയാഴ്ച മഗ്‍രിബ് നിസ്കാരാനന്തരം (7.30 PM) ദുബൈ സുന്നി സെന്‍ററില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.വിഷയം അവതരിപ്പിച്ച് ബഹുഅബ്ദുല്‍ ജലീല്‍ ദാരിമി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുംപ്രസ്തുത പരിപാടിയില്‍ എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചുകൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക0559917389 (അഡ്വശറഫുദ്ദീന്‍), 0552628172 (വാജിദ് റഹ്‍മാനി).
- സവാദ് പുത്തന്‍ചിറ -

സ്വാശ്രയ മാനേജ്‌മെന്റുകളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം: S.K.S.S.F


കാസര്‍കോട്: രണ്ട് സ്വാശ്രയകോളേജുകള്‍ ഒരു ഗവണ്‍മെന്റ് കോളേജിന് തുല്യമെന്ന തത്വവുമായി അനുവദിക്കപ്പെട്ട കേരളത്തിലെ സ്വാശ്രയ കോളേജുകളെ മാനേജ്‌മെന്റിന്റെ തോന്നിവാസത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് ഇവിടുത്തെ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും ചെയ്യുന്ന കടുത്ത അനീതിയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇവിടെ മാറിമാറിവന്ന സര്‍ക്കാറുകള്‍ ഉപസമിതികളുണ്ടാക്കി മാനേജ്‌മെന്റിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി ഒത്തുത്തീര്‍പ്പുണ്ടാക്കി മാനേജ്‌മെന്റുകളെ സഹായിക്കുകയാണ്. ഇത് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്നു. ഈ പ്രവണത അവസാനിപ്പിക്കണമെന്നും എല്ലാവര്‍ഷവും അധ്യായനം ആരംഭിക്കുമ്പോള്‍ സ്വാശ്രയത്തിന്റെ പേരില്‍ സമരകോലഹലങ്ങള്‍ക്കുളള വഴികളുണ്ടാക്കാതെ ശാശ്വത പരിഹാരത്തിനുളള നിയമങ്ങളുണ്ടാക്കി സ്വാശ്രയമാനേജുമെന്റുകളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

യാത്രയയപ്പ് നല്‍കി


{]-hm-k-Po-hn-Xw a-Xn-bm-¡n \m-«n-te-¡v Xn-cn-¡p-¶
ap-\o-À sN-dp-h-ä-¡vv dn-bm-Zv tIm-gn-t¡m-Sv Pn-Ãm ap-kvvenw
s^-U-td-j-sâ D-]-lm-cw A-_q-_-¡À ss^-kn
sN-§-a-\m-Sv \-Â-Ip¶p
റിയാദ്: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന മുനീര്‍ ചെറുവറ്റക്ക് റിയാദ് കോഴിക്കോട് ജില്ലാ മുസ്്ലിം ഫെഡറേഷന്‍ യാത്രയയപ്പ് നല്‍കി. അബ്ദുസ്സമദ് പെരുമുഖത്തിന്റെ അധ്യക്ഷതയില്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു.  സംഘടനയുടെ ഉപഹാരവും മുനീറിന് അബ്ൂബക്കര്‍ ഫൈസി നല്‍കി. യോഗത്തില്‍ എന്‍.സി മുഹമ്മദ്, അലവിക്കുട്ടി ഒളവട്ടൂര്‍, മൊയ്്തീന്‍ കോയ കല്ലമ്പാറ, ഹംസ മൂപ്പന്‍ ഇരിട്ടി, ഹനീഫ മൂര്‍ക്കനാട്, ബഷീര്‍ താമരശ്ശേരി, റസാഖ് വളക്കൈ, ഷമീര്‍ മുറിയനാല്‍ എന്നിവര്‍ സംബന്ധിച്ചു. അസീസ് പുള്ളാവൂര്‍ സ്വാഗതവും ഉമ്മര്‍ മീഞ്ചന്ത നന്ദിയും പറഞ്ഞു.

ഖുര്‍ആന്‍ കോളേജ്: പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ്


മഞ്ചേശ്വരം: പ്രശസ്ത പണ്ഡിതനുംസൂഫി വര്യനുമായിരുന്ന മര്‍ഹും അഡ്യാര്‍ കണ്ണൂര്‍ മുഹമ്മദ് മുസ്ലിയാരുടെ നാമധേയത്തില്‍ മഞ്ചേശ്വരത്ത് പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ കോളേജിന്റെ പ്രസിഡന്റായി പണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ഹാഫിസ് വി.കെ, സുബൈര്‍ അഷ്‌റഫി സെക്രട്ടറിയും ബാവ ഹാജി ഉദ്യാവര്‍ ട്രഷറുമായ കമ്മിറ്റി നിലവില്‍ വന്നു. യോഗം സയ്യദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉല്‍ഘാടനം ചെയ്തു. എസ്.പി. സലാഹുദ്ധീന്‍ അധ്യക്ഷത വഹിച്ചു. റോയല്‍ മുസ ഹാജി, ഗഫൂര്‍ ഹാജി കുന്നില്‍, അബ്ദുല്ല ഹാജി അല്‍-അമാന്‍, ഇ.കെ. അബൂബക്കര്‍ ഹാജി, മുഹമ്മദ് നായനര്‍, ഇബ്രാഹീം ഹാജി കുന്നില്‍, ശൗക്കത്തലി കുന്നില്‍, ചന്ദ്രിക മുഹമ്മദ്, അലി ബംബ്രാണ തുടങ്ങിയവര്‍ സംബന്ധിച്ചു. വി.കെ. സുബൈര്‍ അഷ്‌റഫി സ്വാഗതവും. വി.കെ. മുശ്താഖ് ദാരിമി നന്ദിയും പറഞ്ഞു.

26 June 2011

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവ് പിന്‍വലിക്കണം: SKSSF


കാസര്‍കോട്: നിത്യോപയോഗസാധനങ്ങളുടെവിലവര്‍ദ്ധനവ് കാരണം പൊറുതിമുട്ടുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് മാസ്റ്റര്‍ ബെളിഞ്ചം എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.
അടിക്കടി പെട്രോളിന്റെ വിലവര്‍ദ്ധനവ് കാരണം പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്ക് ഡീസലിന് മൂന്ന് രൂപയും മണ്ണെണ്ണയ്ക്ക് രണ്ട് രൂപയും പാചകവാതകത്തിന് അന്‍പത് രൂപയും ഒരുമിച്ച് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത് പാവപ്പെട്ട ജനങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണെന്നും ഈ നടപടി പിന്‍വലിക്കണമെന്നും അതിന് കേന്ദ്രത്തില്‍ കേരളസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

25 June 2011

ഖാസിയുടെ മരണം: DYSPഹബീബുറഹ്മാനെ നുണപരിശോധനക്ക് വിധേയമാക്കണം: SYS


കാസര്‍കോട്: ഖാസി സി.എം.അബ്ദുല്ല മൌലവിയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സി.ബി.ഐ. അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഹബീബ് റഹ്മാന്‍,സി.ഐ. അഷ്റഫ് എന്നിവരുടെ നിലപാടുകള്‍ സംശയാസ്പദമാണ്. സി.എം.അബ്ദുല്ല മൌലവിയുടെ മരണത്തെ കൊലപാതകമെല്ലന്നും ആത്മഹത്യയാണെന്ന്  ചിത്രീകരിക്കുകയും പത്രപ്രവര്‍ത്തകരെയും നാട്ടുകാരെയും തെറ്റിധരിപ്പിക്കാന്‍ ശ്രമം നടത്തിയ ഇരുവരുടെയും അന്നത്തെ നിലപാട്‌ ഏറെ ഒച്ചപ്പാടുകള്‍ക്ക് കാരണമായിട്ടുണ്ട്. ആയതിനാല്‍  ഇരുവരെയും നുണപരിശോധന അടക്കമുള്ള അന്വേഷണങ്ങള്‍ക്ക് വിധേയമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന്  എസ്.വൈ.എസ്. ജില്ലാ പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് എം.എ. ഖാസിം മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.അബ്ബാസ് ഫൈസി സ്വാഗതം പറഞ്ഞു. ടി.കെ. പൂക്കോയ തങ്ങള്‍, എസ്.പി. സലാഹുദ്ദീന്‍, കെ.ഹംസ മൌലവി, എന്‍.പി.അബ്ദുല്‍ റഹ്മാന്‍ മാസ്റര്‍, താജുദ്ദീന്‍ ചെമ്പിരിക്ക, കെ.പി. മൊയ്തീന്‍കുഞ്ഞി മൌലവി, സി.കെ.കെ. മാണിയൂര്‍, അബ്ദുല്‍ അസീസ് അഷ്റഫി പാണത്തൂര്‍, എ.എം.അബ്ദുല്‍ റഹ്മാന്‍ മൌലവി മുഗു, സയ്യിദ് ഹാദി തങ്ങള്‍, ബി. മൂസ ഹാജി ബന്തിയോട്, പി.എസ്.ഇബ്രാഹിം ഫൈസി, അഷ്റഫ് മിസ്ബാഹി, ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി, പി.വി.അഹമ്മദ് ശരീഫ്, പി.വി.അബ്ദുസലാം ദാരിമി, യു. സഅദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ ഒരുമ, ടി.കെ. ഹംസ കട്ടക്കാല്‍ സംബന്ധിച്ചു.സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല മാസ്റര്‍ നന്ദി പറഞ്ഞു.

SKSSF കാസറഗോഡ് ജില്ല: തെക്കന്‍ -വടക്കന്‍ ഏരിയ ലീഡേഴ്‌സ് മീറ്റ്


  • ജുലായ്  2ന് ശനിയാഴ്ച  വടക്കന്‍ ഏരിയ ലീഡേഴ്‌സ്  മീറ്റ് 
  • ജുലായ്  3ന് ഞായറാഴ്ച  തെക്കന്‍ ഏരിയ ലീഡേഴ്‌സ് മീറ്റ് 


കാസര്‍കോട്: 'കര്‍മ്മചേതനത്തിന് ഒരു കൈത്താങ്ങ്' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെക്കന്‍ – വടക്കന്‍ ഏരിയകളിലായി രണ്ട് ലീഡേഴ്‌സ് മീറ്റുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ലീഡേഴ്‌സ് മീറ്റില്‍ ശാഖ, ക്ലസ്റ്റര്‍, മേഖല തലങ്ങളിലെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വര്‍ക്കിംഗ് സെക്രട്ടറി എന്നിവരും അതാത് ഏരിയകളില്‍ നിന്നുളള ജില്ലാ കൗണ്‍സിലര്‍മാരും സംബന്ധിക്കും.
പരിപാടിയില്‍ ആറ് മാസത്തെ കര്‍മ്മപദ്ധതി സമൂഹത്തിന് സമര്‍പ്പിക്കും. ജുലായ് രണ്ടിന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെര്‍ക്കള ഖൂവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ നടക്കുന്ന വടക്കന്‍ ഏരിയ ലീഡേഴ്‌സ് മീറ്റില്‍ കാസര്‍കോട്, ചെര്‍ക്കള, മുള്ളേരിയ, ബദിയടുക്ക, മഞ്ചേശ്വരം, എന്നീ മേഖലകളിലേയും ജുലായ് മൂന്നിന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നീലേശ്വരം ഇ.കെ.ടവറില്‍ നടക്കുന്ന തെക്കന്‍ ഏരിയ ലീഡേഴ്‌സ് മീറ്റില്‍ കാഞ്ഞങ്ങാട്, നീലേശ്വരം, പെരുമ്പട്ട, തൃക്കരിപ്പൂര്‍ എന്നീ മേഖലകളിലേയും നേതാക്കള്‍ സംബന്ധിക്കും. ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസിജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സലൂദ് നിസാമി, ഹാരീസ്ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പളളങ്കോട്, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തു ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.

കേന്ദ്രമെഡിക്കല്‍ കോളേജ് പതിനൊന്നാം പഞ്ചവത്സരപദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തണം: SKSSF

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ പതിനാറ് കേന്ദ്രസര്‍വ്വകാലശാലകള്‍ അനുവദിച്ചപ്പോള്‍ അതിന്റെ കൂടെ ആറ് മെഡിക്കല്‍ കോളേജുകളും നല്‍കാന്‍ തീരുമാനിച്ചിരുന്നു. അതില്‍ നിന്ന് ഒരു സര്‍വ്വകലാശാലയും ഒരു മെഡിക്കല്‍ കോളേജും കാസര്‍കോട് ജില്ലയ്ക്കാണ് അനുവദിച്ചത്. ഇപ്പോള്‍ ഫണ്ടിന്റെ ലഭ്യത കുറവാണെന്നും പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാമെന്നുമുളള കേന്ദ്രത്തിന്റെ തീരുമാനം പുനര്‍പരിശോധിക്കണമെന്നും ജില്ലയ്ക്ക് അനുവദിക്കപ്പെട്ട കേന്ദ്ര മെഡിക്കല്‍ കോളേജ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശമായ ഇവിടത്തേക്ക് പതിനൊന്നാം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ പാക്കേജായി അനുവദിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി കേന്ദ്ര ഊര്‍ജ്ജസഹമന്ത്രി കെ.സി.വേണുഗോപാലിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, മൊയ്തു ചെര്‍ക്കള, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

24 June 2011


വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ കര്‍മ്മനിരതരാവണം:ഹൈദരലി ശിഹാബ് തങ്ങള്‍:
ചേളാരി: തലമുറകളെ നേര്‍വഴിയിലൂടെ നയിക്കാന്‍ പ്രാപ്തരായവരെ സൃഷ്ടിക്കുന്നതും മാനവ സമൂഹത്തിന്റെ സകല വ്യവഹാരങ്ങളും സത്യസന്ധമായി കൈകാര്യം ചെയ്യുന്നവരെ സൃഷ്ടിക്കുന്നതും അധ്യാപകരാണ്. അധ്യാപകനായിട്ടാണ് ഞാന്‍ നിയമിതനായതെന്ന മുഹമ്മദ് നബി(സ)യുടെ പ്രഖ്യാപനം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നായകരാവാന്‍ അധ്യാപകനോളം കഴിയുന്നവനില്ലെന്ന പ്രഖ്യാപനവും കൂടിയാണന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് പ്രസ്താവിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ബോഡി ചേളാരി സമസ്താലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

'ആദര്‍ശബോധം അടയാളപ്പെടുത്തുക' ത്വലബാ സമ്മേളനം ഇന്ന് ആരംഭിക്കും

മലപ്പുറം : എസ്.കെ.എസ്.എസ്എഫ് ദര്‍സ്/അറബിക് കോളേജ് വിദ്യാര്‍ഥി കൂട്ടായ്മയായ ത്വലബാ വിങ് ജില്ലാ പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച എടക്കര ഇ.എം.ഒ കാമ്പസില്‍ തുടങ്ങും. 'ആദര്‍ശബോധം അടയാളപ്പെടുത്തുക' എന്ന പ്രമേയത്തില്‍ നടത്തുന്ന സമ്മേളനത്തില്‍ ജില്ലയിലെ വിവിധ ദര്‍സ്/അറബിക് കോളേജുകളിലെ ആയിരം പ്രതിനിധികള്‍ പങ്കെടുക്കും. വൈകീട്ട് നാലുമണിക്ക് സ്വാഗതസംഘം മുഖ്യ രക്ഷാധികാരി കളത്തിങ്ങല്‍ ഹംസഹാജി പതാക ഉയര്‍ത്തും. അഞ്ചുമണിക്ക് തമിഴ്‌നാട് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഹാഫിള് മൗലവി ഖലീല്‍ ഇബ്രാഹിം ദാവൂദി ഉദ്ഘാടനംചെയ്യും.സമാപന സമ്മേളനം സമസ്ത സെക്രട്ടറി ശൈഖുനാ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും.

ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക് ജൂലായ് 10ന്

മലപ്പുറം : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് രണ്ടുവര്‍ഷം തികയുന്ന വേളയില്‍ വിവിധ പരിപാടികളോടെ 'ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക്' നടത്താന്‍ സുന്നി യുവജനസംഘം ജില്ലാകമ്മിറ്റി തീരുമാനിച്ചു. സിയാറത്ത്, മൗലീദ് പാരായണം, അനുസ്മരണ സമ്മേളനം, കൂട്ടപ്രാര്‍ഥന തുടങ്ങിയ വിവിധ പരിപാടികളോടെ നടത്തുന്ന ഉറൂസ് മുബാറക് ജൂലായ് 10ന് പാണക്കാട്ടും മലപ്പുറത്തുമായി നടക്കും. രണ്ടുമണിക്ക് പാണക്കാട് മഖാമില്‍ കൂട്ട സിയാറത്ത് നടക്കും. സിയാറത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വംനല്‍കും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട മുദരിസ്സിനുള്ള ശിഹാബ് തങ്ങള്‍ പുരസ്‌കാരം അനുസ്മരണ സമ്മേളനത്തില്‍ നല്‍കും. ഉറൂസ് മുബാറക്കിന്റെ ഭാഗമായി മഹല്ല് തലങ്ങളില്‍ ആത്മീയസദസ്സുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും.

എസ്.വൈ.എസ് വണ്ടൂര്‍ മണ്ഡലം നേതൃക്യാമ്പ് നാളെ

കാളികാവ് : സുന്നി യുവജനസംഘം വണ്ടൂര്‍ മണ്ഡലം നേതൃക്യാമ്പ് ശനിയാഴ്ച വാണിയമ്പലത്ത് നടക്കും. 9.30ന് വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ ഖബറിട സന്ദര്‍ശനത്തോടുകൂടിയാണ് ക്യാമ്പ് ആരംഭിക്കുക. സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ക്യാമ്പ് ഉദ്ഘാടനംചെയ്യും.

കരുവാരകുണ്ട്ദാ റുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹികള്‍

കരുവാരകുണ്ട് : ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ പ്രസിഡന്റായും അഡ്വ. എം.ഉമര്‍ എം.എല്‍.എയെ ജനറല്‍ സെക്രട്ടറിയായും എ.പി.ബാപ്പുഹാജിയെ ട്രഷററായുമാണ് നജാത്ത് സെന്ററില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി പി.കുഞ്ഞാണി മുസ്‌ലിയാര്‍ കിഴക്കുംപാടം, പി.സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, സയ്യിദ് അബ്ദുറഹിമാന്‍ ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്, ഒ.കുട്ടി മുസ്‌ലിയാര്‍ അമ്പലക്കടവ്, വി.ബാപ്പു മുസ്‌ലിയാര്‍ ഇരിങ്ങാട്ടിരി എന്നിവരെയും വര്‍ക്കിങ് സെക്രട്ടറിയായി എം.മൊയ്തീന്‍കുട്ടി ഫൈസി വാക്കോടിനെയും തിരഞ്ഞെടുത്തു. എന്‍.കെ.അബ്ദുറഹിമാന്‍, എം.ബഷീര്‍ ഹാജി, വി.അബ്ദുല്‍കരീം ബാഖവി ഇരിങ്ങാട്ടിരി, എം.അലവി, ടി.കെ.ഹംസ ഹാജി എന്നിവരെ ജോ. സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.ജനറല്‍ബോഡി യോഗം അഡ്വ. എം.ഉമര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പി.സൈതാലി മുസ്‌ലിയാര്‍, എന്‍.കെ.അബ്ദുറഹിമാന്‍, അബ്ദുല്‍കരീം ബാഖവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പാണക്കാട് തങ്ങള്മാരുടെ അനുസ്മരണ സമ്മേളനം ഇന്ന്

പെരിന്തല്‍മണ്ണ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് താഴെക്കോട് മേലേ കാപ്പുപറമ്പിലെ എം.ഐ.സി. ഓര്‍ഫനേജ് കാമ്പസില്‍ നടക്കും. സുന്നി മഹല്ല് ഫെഡറേഷന്‍ താഴെക്കോട് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

തന്‍ബീഹ് 2011 ദുബൈ എസ്.കെ.എസ്.എസ്.എഫ് ഏകദിന പ്രവര്‍ത്തക ക്യാമ്പ് ജൂലൈ 8 ന്

ദുബൈ : ദുബൈ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി സഘടിപ്പിക്കുന്ന ഏകദിന പ്രവര്‍ത്തക ക്യാമ്പ് " തന്‍ബീഹ് 2011" ജൂലൈ 8 രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ അല്‍ വുഹൈദ സെന്റ്രല്‍ മദ്രസ്സയില്‍ വെച്ച് നടക്കും. മൂന്ന് സെഷനുകളിലായി നടക്കുന്ന ക്യാമ്പിന്റെ ഉത്ഘാടനം കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹീം എളേറ്റില്‍ നിര്‍ വഹിക്കും. 'റമദാനിലേക്ക്' എന്ന വിഷയത്തില്‍ അലവിക്കുട്ടി ഹുദവിയും, 'സമസ്തയുടെ നാള്വഴികള്‍' എന്ന വിഷയത്തില്‍ മുസ്തഫ മൗലവി പാലക്കാടും, 'തിരുശേഷിപ്പുകളും തബറുക്കും' എന്ന വിഷയത്തില്‍ ഉസ്താദ് അബ്ദുസ്സലാം ബഖവിയും വിവിധ സെഷനുകളിലായി പ്രഭാഷണം നടത്തും.സമാപനത്തില്‍ ദുബൈ ഔഖാഫ് സീനിയര്‍ സെക്രെട്ടറി മുസ്തഫ എലംബ്ര ഉത്ഘാടനം നിര്‍ വഹിക്കും. പ്രസിഡന്റ് ഹകീം ഫൈസിയുടെ ആദ്യക്ഷതയില്‍ സെക്രട്ടറി അഡ്വ.ഷറഫുദ്ദീന്‍ സ്വാഗതവും, ഓര്‍ഗനൈസിങ് സെക്രട്ടറി ഷറഫുദ്ദീന്‍ പെരുമലമ്പാട് നന്ദിയും പറയും.

വിദേശമദ്യഷാപ്പ് അടച്ചുപൂട്ടിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. രംഗത്ത്.

പരപ്പനങ്ങാടി : അഞ്ചപ്പുരയ്ക്കടുത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ്. മേഖലാ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആദ്യപടിയായി വ്യാപകമായ ഒപ്പുശേഖരണം നടത്തി അധികാരികള്‍ക്ക് കൈമാറാനും ജൂലായ് 22ന് മദ്യഷാപ്പിനു മുന്നിലേക്ക് പ്രതിഷേധറാലി നടത്തുവാനും തീരുമാനിച്ചതായി സുബൈര്‍ ബാഖവി, നൗഷാദ് ചെട്ടിപ്പടി, പി. മുഹമ്മദ് ഷരീഫ്,ഷമീം ദാരിമി എന്നിവര്‍ അറിയിച്ചു.

ദാറുല്‍ ഹുദാ സ്റ്റുഡന്റ്‌സ്‌ യൂണിയന്‍ പഠന കോണ്‍ഗ്രസ്‌ സമാപിച്ചു

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍സ്‌ യൂണിയന്‍(ഡി.എസ്‌.യു) വിന്റെ ആഭിമുഖ്യത്തില്‍ വാഴ്‌സിറ്റിയിലേയും യു.ജി സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികള്‍ക്കായി ഏകദിന പഠനകോണ്‍ഗ്രസ്‌ സമാപിച്ചു. ദാറുല്‍ ഹുദാ സീനിയര്‍ ലക്‌ചറര്‍ കെ.സി മുഹമ്മദ്‌ ബാഖവി കോണ്‍ഗ്രസ്‌ ഉല്‍ഘാടനം ചെയ്‌തു. ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍, പി.കെ നാസര്‍ ഹുദവി കൈപ്പുറം, വി ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍ എന്നിവര്‍ വിവിധ സെഷനുകളിലായി ക്ലാസെടുത്തു. മജീദ്‌ വയനാട്‌, ശഹ്‌സാദ്‌ വെങ്ങാലി, ഇര്‍ഷാദ്‌ നിലമ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

റമളാന്‍ ഉംറ യാത്ര


കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മദ്റസ വെക്കേഷന്‍ ക്ലാസുകള്‍ ആരംഭിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ വിദ്യാഭ്യാസ വിങ്ങിന് കീഴില്‍ കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ അടുത്ത മാസം ഒന്ന് മുതല്‍ വെക്കേഷന്‍ ക്ലാസുകള്‍ ആരംഭിക്കും.തഫ്ഹീമുല്‍ ഖുര്‍ആന്‍മലയാള ഭാഷാ പഠനംവ്യക്തിത്വ വികസന ക്ലാസുകള്‍ മുതലായവ വെക്കേഷന്‍ ക്ലാസിന്‍റെ ഭാഗമായി സംഘടിപ്പിക്കുംവിശദ വിവരങ്ങള്‍ക്ക് 99162146, 99241700, 99852275 എന്നീ നന്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

മതപഠനരംഗത്ത്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തണം : സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍

തേഞ്ഞിപ്പലം : ആധുനിക ലോകത്തിന്റെ പരിവര്‍ത്തനങ്ങള്‍ ഉള്‍കൊണ്ട്‌ മദ്‌റസാ പഠനരംഗത്ത്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും, കാലാനുസൃത മാറ്റങ്ങള്‍ സ്വീകരിക്കണമെന്നും സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച മാറ്റമെന്നത്‌ മാനുഷികമൂല്യങ്ങളെയും ധാര്‍മിക ലക്ഷ്യത്തെയും അവമതിച്ചുകൊണ്ടുള്ളതാവരുത്‌. നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി വിദ്യാഭ്യാസ മേഖലയെ വളച്ചുകെട്ടുന്നതുകൊണ്ടാണ്‌ ഈ രംഗത്ത്‌ പ്രശ്‌നങ്ങളുണ്ടാവുന്നത്‌. ധാര്‍മികത വളര്‍ത്തുന്നതില്‍ മദ്‌റസയും മതപഠനവും നിസ്‌തുലമായ ദൗത്യമാണ്‌ നിര്‍വ്വഹിച്ചിട്ടുള്ളത്‌. അത്‌ നിലനിര്‍ത്തുന്നതിനും പോഷിപ്പിക്കുന്നതിനും കഴിവുറ്റ അധ്യാപകര്‍ അനിവാര്യമാണ്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്‌റസാ പഠന ശാക്തീകരണത്തിനായി തയ്യാറാക്കിയ `തദ്‌രീബ്‌ 2011'ന്റെ ഭാഗമായി സംഘടിപ്പിച്ച `റിസോഴ്‌സ്‌ പേഴ്‌സണ്‍ ട്രൈനിംഗ്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിച്ചു. സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, എ.ടി.എം. കുട്ടി മൗലവി, ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, എസ്‌.വി.മുഹമ്മദലി, റഹീം ചുഴലി, അലി.കെ. വയനാട്‌, അബ്ദുസ്സലാം സല്‍മാനി, ടി.കെ. അബ്ദുല്ല മൗലവി, മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌, എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ.സി. അഹ്‌മദ്‌ കുട്ടി മൗലവി എന്നിവര്‍ സംസാരിച്ചു. എം.എ.ചേളാരി സ്വാഗതവും കൊടക്‌ അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ദശവാര്‍ഷികം സ്വാഗത സംഘം രൂപീകരിച്ചു

കോഴിക്കോട് : ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേന്ദ്ര കമ്മിറ്റി നടത്തുന്ന ദശവാര്‍ഷിക റമദാന്‍ പ്രഭാഷണം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചുപാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍),അബ്ബാസലി ശിഹാബ് തങ്ങള്‍മുനവ്വറലി ശിഹാബ് തങ്ങള്‍അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ്ആര്‍.വി.കുട്ടി ഹസന്‍ ദാരിമിമുസ്തഫ മുണ്ടുപാറസി.എച്ച് മുഹമ്മദ് സഅദിനാസര്‍ ഫൈസി കൂടത്തായിഓണന്പിള്ളി മുഹമ്മദ് ഫൈസിപി.കെമാനുസി.എസ്.കെതങ്ങള്‍ആറ്റക്കോയ തങ്ങള്‍മലമ്മ അബൂബക്കര്‍ ഫൈസി,കെ.ടിബീരാന്‍ കുട്ടി ഹാജിഎഞ്ചിനീയര്‍ മാമുക്കോയ ഹാജി (വൈ.ചെയര്‍മാന്‍മാര്‍). കെമൊയ്തീന്‍ കുട്ടി (ജന.കണ്‍വീനര്‍). പി.വിശാഹുല്‍ ഹമീദ്ടി.പി.സിതങ്ങള്‍ബഷീര്‍ പനങ്ങാങ്ങരകുഞ്ഞാലന്‍ കുട്ടി ഫൈസി,സലീം എടക്കരഎന്‍.കെ.എസ്മൗലവിസി.ശുക്കൂര്‍പിഇന്പിച്ചിക്കോയപി.കെശാഹുല്‍ ഹമീദ്,അയ്യൂബ് കൂളിമാട് (കണ്‍വീനര്‍), കെ.പികോയ (ഖജാഞ്ചി).

യോഗത്തില്‍ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചുപാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തുമുനവ്വറലി ശിഹാബ് തങ്ങള്‍ചേലേക്കാട് മുഹമ്മദ് മുസ്‍ലിയാര്‍റഹ്‍മുതുള്ളാ ഖാസിമി മുത്തേടംബാപ്പു തങ്ങള്‍ തീണ്ടക്കാട്മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറഓണന്പിള്ളി മുഹമ്മദ് ഫൈസിടി.കെ പരീക്കുട്ടി ഹാജിഎഞ്ചിനീയര്‍ മാമുക്കോയ ഹാജിനാസര്‍ ഫൈസി കൂടത്തായിഅബൂബക്കര്‍ ഫൈസി മലയമ്മജബ്ബാര്‍ ഹാജി എളമരംസി.വി.എംവാണിമേല്‍പി.വിശാഹുല്‍ ഹമീദ്അബ്ദുല്‍ അസീസ് മുസ്‍ലിയാര്‍ മുത്തേടംകെ.പികോയകെമോയിന്‍ കുട്ടി.പി.എംഅശ്റഫ് സംസാരിച്ചു.

കാന്പയിന്‍ ഉദ്ഘാടനവും മിഅ്റാജ് അനുസ്മരണവും ഇന്ന് (24-6-2011)

കുവൈത്ത് സിറ്റി : റമദാന്‍ വിജയത്തിന് വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കാന്പയിന്‍റെ ഉദ്ഘാടനവും ഇസ്‍റാഅ് മിഅ്റാജ് അനുസ്മരണ സമ്മേളനവും 24-6-2011 (ഇന്ന്വെള്ളിയാഴ്ച ഫര്‍വാനിയ്യ ദാറുസ്സലാമില്‍ വെച്ച് നടത്തപ്പെടുംകാന്പയിന്‍ ഉദ്ഘാടനം സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ നിര്‍വ്വഹിക്കുംകാന്പയിന്‍റെ ഭാഗമായി ദഅ്‍വാ വിംഗ് വിതരണം ചെയ്യുന്ന സൗജന്യ പ്രഭാഷണ സി.ഡി യുടെ പ്രകാശനം ചടങ്ങില്‍ വെച്ച് നിര്‍വ്വഹിക്കുംറമളാന് ഒരു മുന്നൊരുക്കം എന്ന വിഷയത്തില്‍ ഹംസ ബാഖവിയും ഇസ്‍റാഅ് മിഅ്റാജ് ചരിത്രത്തിലേക്കൊരെത്തിനോട്ടം എന്ന വിഷയത്തില്‍ മുഹമ്മദലി ഫൈസിയും സംസാരിക്കുംരണ്ടു മാസം നീണ്ടു നില്‍ക്കുന്ന കാന്പയിനോടനുബന്ധിച്ച് ദുറൂസുല്‍ ഖുര്‍ആന്‍സി.ഡിവിതരണംലഘുലേഖ വിതരണം,റിലീഫ് വിതരണംതസ്കിയത്ത് കാന്പ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്